ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഡിസംബര്‍ മാസത്തെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന ക്യാമ്പ് തരിയോട് പഞ്ചായത്തില്‍ ഡിസംബര്‍ 16 ന് കാവുമന്ദം ടൗണിലും, 18 ന് വെങ്ങപ്പള്ളി പഞ്ചായത്തില്‍ പിണങ്ങോട് ടൗണിലും 19 ന് കോട്ടത്തറ പഞ്ചായത്തില്‍ വെണ്ണിയോട് ടൗണിലും നടക്കും. ക്യാമ്പില്‍ ഹാജറായി അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര ചെയ്യണമെന്നും ലീഗല്‍ മെട്രോളജി വയനാട് അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.
