ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. കളക്ടറേറ്റിന്റെ മുന്‍ഭാഗത്തായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വി.വി പാറ്റ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനവും ഉപയോഗവും പൊതുജനങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കൗണ്ടറിലുണ്ട്.
ഓഫീസ് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സേവനം. മൂന്ന് മാസം കൗണ്ടര്‍ പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് കൗണ്ടര്‍ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്ക്, ആര്‍.ഡി.ഒ, അസംബ്ലി വരാണാധികാരികളുടെ ഓഫീസുകളിലും കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ സജ്ജീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര നിര്‍വഹിച്ചു. എ.ഡി.എം കെ. മണികണ്ഠന്‍, കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.