കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ആത്മ കപ്പാസിറ്റി ബില്‍ഡിങ് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്‌ക്വാഷ്, ജാം, സോസ് നിര്‍മാണ പരിശീലനം നല്‍കി. ഒന്‍പത് കുടുംബശ്രീ യൂണിറ്റുകളില്‍നിന്നായി 30 ഓളം അംഗങ്ങള്‍ക്ക് കര്‍ഷകയായ പി. പുഷ്പയാണ് പരിശീലനം നല്‍കിയത്.

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മന്‍ ബി. ഷാജിത അധ്യക്ഷയായ പരിപാടിയില്‍ ആത്മ ഫീല്‍ഡ് അസിസ്റ്റന്റ് രഞ്ജിമ ഡോളി, കൃഷി ഓഫീസര്‍ രേവതി, കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഇത് സംരംഭമാക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.