മലമ്പുഴ ഉദ്യാനത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പുഷ്പമേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 26 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, നഴ്‌സറികള്‍, ഹോം നഴ്‌സറികള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് ഡി.ടി.പി.സി. സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: info@dtpcpalakkad.com, 0491 2538996.
