വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് കളിയുപകരണങ്ങള്‍ വാങ്ങുന്നതിന് 2.1 ലക്ഷം രൂപയുടെ ചെക്ക് എസ് ബി ഐ ജനറല്‍ മാനേജര്‍ ടി ശിവദാസ് അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗിന് കൈമാറി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ ഒരുക്കുന്ന റിക്രിയേഷന്‍ റൂമിലേക്കാണ് കളിയുപകരണങ്ങള്‍ വാങ്ങുക. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ വി രജിഷ, എസ് ബി ഐ റീജിയണല്‍ മാനേജര്‍ എ വി സിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.