കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച വാട്ടര്‍ഫ്യൂരിഫെയറിന്റെ ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ ടി കെ പ്രേമലത അധ്യക്ഷത വഹിച്ചു. എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് 12 ഇടങ്ങളിലായി വാട്ടര്‍ പ്യൂരിഫെയര്‍ സ്ഥാപിച്ചത്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബാ ദാമോദര്‍, ആര്‍ എം ഒ ഡോ.എസ് എം സരിന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.എം വി ബിന്ദു, സൂപ്രണ്ട്  ഡോ കെ സുദീപ്, നേഴ്‌സിംഗ് സൂപ്രണ്ട് റോസമ്മ സണ്ണി, യൂണിയന്‍ ചെയര്‍മാന്‍ അഭിരാം എസ് കുമാര്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.