2024 മാർച്ചിലെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി അവസാനിച്ച സാഹചര്യത്തിൽ ഫീസ് 350 രൂപ സൂപ്പർ ഫൈനോടു കൂടി ഡിസംബർ 22 വരെ അടയ്ക്കാവുന്നതാണെന്നും പ്രധാനാധ്യാപകർക്ക് പരീക്ഷാ ഫീസ് ഡിസംബർ 23 വരെ ട്രഷറിയിൽ അടയ്ക്കാവുന്നതാണെന്നും പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.