നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പുനലൂരില്‍ നടന്ന നവകേരള സദസ് ജനപങ്കാളിത്തതാല്‍ ശ്രദ്ധേയമായി. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയില്‍ സംഘടിപ്പിച്ച സദസില്‍ കാല്‍ ലക്ഷത്തോളംപേര്‍ പങ്കെടുത്തു. സദസിനു മുന്നോടിയായി ഗായകന്‍ അലോഷിയുടെ സംഗീത പരിപാടി അരങ്ങേറി.  മന്ത്രിസഭയെ വരവേല്‍ക്കാന്‍ ചെണ്ടമേളവും ബാന്‍ഡ് മേളവും ഒരുക്കിയിരുന്നു.പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ മിനി മെഡിക്കല്‍ ക്യാമ്പ് സജ്ജമായിരുന്നു.

ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏകകോപിപ്പിച്ചു. നിവേദനങ്ങള്‍ സമര്‍പ്പിക്കേണ്ട കൗണ്ടറുകളിലെ തിരക്കുകള്‍ നിയന്ത്രിക്കുന്നത് പ്രത്യേക സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം, ലഘുഭക്ഷണം, ഇ-ടോയിലറ്റ്, ഗതാഗതസൗകര്യം, പാര്‍ക്കിങ്ങ് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും സംഘാടക സമിതി സജ്ജമാക്കിയിരുന്നു.