നവകേരള സദസ്സിന്റെ ഭാഗമായി  മണ്ഡലത്തില്‍ സ്വീകരിച്ചത് 3619 നിവേദനങ്ങള്‍. ആകെ 21 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌ക്കുമുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി. രാവിലെ ഏഴര മുതല്‍ കൗണ്ടറുകളില്‍ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങി. മുഖ്യമന്ത്രി വേദി വിട്ടു പോയതിന് ശേഷവും നിവേദനങ്ങള്‍ നല്‍കുന്നത് തുടര്‍ന്നു. അവപരിശോധിച്ച് തുടര്‍നടപടികള്‍ക്കായി ജില്ലതല മേധാവികള്‍ക്ക് വെബ്‌പോര്‍ട്ടലിലൂടെ നല്‍കും.