ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയല്‍ നടന്ന പുനലൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സില്‍ 4089 നിവേദനങ്ങള്‍ ലഭിച്ചു. ആകെ 21 കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഒരു കൗണ്ടറും മുതിര്‍ന്ന പൗരന്മാർക്ക് രണ്ടും സ്ത്രീകള്‍ക്കായി ഏഴ് പ്രത്യേക കൗണ്ടറുകളും ഒരുക്കി. നിവേദനം സ്വീകരിക്കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.
