മാനവ വികസന സൂചികയില്‍ ലോക രാജ്യങ്ങളുമായി കിടപിടിക്കുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പത്താനാപുരം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്യാധുനിക ആരോഗ്യപരിപാലന സംവിധാനങ്ങള്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇന്ത്യയിലാദ്യമായി അവയവമാറ്റ ശാസ്ത്രക്രിയ നടന്നത് എറണാകുളം ജനറല്‍ആശുപത്രിയിലാണ്. ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഡാറ്റാ അനാലിസിസ്, ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവയുടേയും തുടക്കം ഇവിടെ നിന്നാണ്.

ഇന്റര്‍നെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചു. ഒരു ലക്ഷം സംരഭകര്‍ എന്ന വികസന ലക്ഷ്യം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ലോകോത്തര ഐ ടി കമ്പനികള്‍ ഇവിടേക്കെത്തി. ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അപ്പ് സംവിധാനവും കേരളത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു.