20 പോലീസ്  ജില്ലകളിലും തിരുവനന്തപുരം സംസ്ഥാനവനിതാസെല്ലിലുമായി 42 വനിതാ കൗണ്‍സലര്‍  താത്ക്കാലികനിയമനത്തിന് വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത; എം എസ് ഡബ്ല്യൂ, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിങ്, സൈക്കോതെറാപ്പി  എന്നിവയില്‍ പി ജി ഡിപ്ലോമ. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-50.

ബയോഡേറ്റ സഹിതം ഡിസംബര്‍ 22നകം അതത് ജില്ലാ പോലീസ് മേധാവികള്‍ക്കും  സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം-14 വിലാസത്തിലും അപേക്ഷിക്കണം.  ഇ-മെയില്‍: spwomen.pol@kerala.gov.in ഫോണ്‍ 0471 2338100.