ഓരോ സാധാരണക്കാരുടെയും ക്ഷേമംമുന്‍നിര്‍ത്തിയുള്ള വികസനനയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കെ എം എം എല്‍ മൈതാനിയില്‍ ചവറ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അടിസ്ഥാന ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം, ഭൂമി തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കുകയുമാണ്.

2016 മുതല്‍ ഇതുവരെ മൂന്നര ലക്ഷത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്തു. കുറഞ്ഞ നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ പൊതുവിതരണ ശൃംഖലകളിലൂടെ എത്തിക്കാനായി. ഓണം, ക്രിസ്മസ് തുടങ്ങിയ ഉത്സവനാളുകളില്‍  കുറഞ്ഞനിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേകചന്തകള്‍ സജ്ജീകരിച്ചു വരുന്നു.

വിശപ്പുരഹിത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് കേരളം. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നതിന് വിവിധക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക്  ന്യായവില ഉറപ്പാക്കി. സര്‍ക്കാരിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ നില്‍ക്കുന്ന എല്ലാ ശക്തികളെയും ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനം ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും മന്ത്രി പറഞ്ഞു.