ഉത്സകെ ക്യാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ ട്രൈബല്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി നടത്തുന്ന ഫുട്‌ബോള്‍ മേള നാളെ ആരംഭിക്കും. നാല് സോണുകളില്‍ ആയി ആരംഭിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ സോണുകളുടെ മത്സരമാണ് നാളെ നടക്കുക. 56 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഓരോ സോണില്‍ നിന്നും രണ്ടു വീതം ടീമുകളെ തിരഞ്ഞെടുത്ത് ജില്ലാ തല ടൂര്‍ണമെന്റ് ജനുവരി ആദ്യ വാരം സംഘടിപ്പിക്കും. പട്ടികവര്‍ഗ്ഗ മേഖലയിലെ കാര്‍ഷിക, യുവജന, സംരംഭക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് ഉത്സകെ ക്യാമ്പയിന്‍ ജില്ലാകുടുംബശ്രീ മിഷന്‍ നടപ്പാക്കുന്നത്.