ഡോക്ടര്‍ നിയമനം
മാനന്തവാടി നഗരസഭയുടെ കീഴില്‍ പിലാക്കാവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍, പയ്യമ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നെസ്സ് സെന്റര്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യു ഡിസംബര്‍ 23 ന് രാവിലെ 11 ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കും.
ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍, ഫുള്‍ ടൈം സ്വീപ്പര്‍ നിയമനം
മീനങ്ങാടി ഗവ.പോളി ടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെല്ലില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍, ഫുള്‍ ടൈം സ്വീപ്പര്‍ തസിതികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 22 ന് രാവിലെ 11.30 ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്ഥാപനത്തില്‍ എത്തണം. ഫോണ്‍: 04936 247 420.
കൗണ്‍സിലര്‍
ജില്ലാ പോലിസിന്റെ കുടുംബ- വനിത കൗണ്‍സലിംഗ് സെന്ററില്‍ കരാടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ, എം.എസ്.സി സൈക്കോളജി, കൗണ്‍സലിംഗ് സൈക്കോളജിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. ഡിസംബര്‍ 22 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡാറ്റ എന്നിവ dpowynd.pol@kerala.gov.in ല്‍ അയക്കണം. ഫോണ്‍:04936202525
സര്‍വ്വെയര്‍ നിയമനം
സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേന താല്‍ക്കാലിക കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 28 ന് രാവിലെ 10 മുതല്‍ കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. കൂടിക്കാഴ്ചയ്ക്ക് കത്തുകള്‍ ലഭ്യമായ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫാണ്‍ നമ്പര്‍: 04936 202251