ഏഴോം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏഴോം ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം. പഴയങ്ങാടിയിൽ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് പ്രശസ്ത സിനിമാതാരവും എം എൽ എ യുമായ മുകേഷ് നിർവഹിക്കും.
ജനുവരി 7 വരെയാണ് ഫെസ്റ്റ്. പഞ്ചായത്ത് വിപണനമേള, ഫുഡ് ഫെസ്റ്റിവൽ, അമ്യൂസ്മെന്റ് പാർക്കുകൾ, എക്‌സിബിഷൻ, ആരോഗ്യ- വിദ്യാഭ്യാസ- കാർഷിക- വ്യവസായ വാണിജ്യ മേള, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ തുടങ്ങിയവയാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഗോവിന്ദൻ (ഏഴോം), എം ശ്രീധരൻ (ചെറുതാഴം), സഹിദ് കായിക്കാരൻ (മാടായി), ഫാരിഷ ടീച്ചർ (മാട്ടൂൽ), ടി ശ്രീമതി (പട്ടുവം), ജില്ലാ പഞ്ചായത്തംഗം എസ് കെ ആബിദ, ഒ വി നാരായണൻ, വി പരാഗൻ, എം പി ഉണ്ണികൃഷ്ണൻ, ബി ഹംസഹാജി, പി വി അബ്ദുള്ള, രവി ഐക്കാൽ, ഏഴോം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡി എൻ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.