ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് പുല്ലുമേട്ടിലും പുല്ലുമേട്ടിലേക്കുള്ള കാനനപാതയിലും ആവശ്യമായ വെളിച്ചസംവിധാനം ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വള്ളക്കടവ് നാലാം മൈല്‍ കവലയില്‍ നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യുപോയിന്റ് വരെയുള്ള ഏകദേശം 12 കി.മീ ദൂരത്തിലും കോഴിക്കാനത്ത് നിന്നും കെ.എസ്.ആര്‍.ടി.സി പാര്‍ക്ക് ചെയ്യുന്ന ഗവി റൂട്ടില്‍ ഉദ്ദേശം ഒരു കി.മീ ദൂരത്തിലും മകരജ്യോതി ദര്‍ശനദിനമായ 2024 ജനുവരി 15 ന് ജനറേറ്ററുകളും ട്യൂബുകളും ആവശ്യമായ മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വെളിച്ചം ഏര്‍പ്പെടുത്തുന്നതിനാണ് ക്വട്ടേഷന്‍.

ഈ സാമഗ്രികളുടെ വാടക, ജോലിക്കായുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കയറ്റിയിറക്ക്, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തി അടങ്കല്‍ തുകയ്ക്കുള്ള ക്വട്ടേഷനുകളാണ് സമര്‍പ്പിക്കേണ്ടത്. താല്‍ക്കാലികമായി സ്ഥാപിക്കുന്ന വൈദ്യുതോപകരണങ്ങള്‍ സുരക്ഷിതമായിരിക്കണം. കരാര്‍ ഏറ്റെടുക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കരാര്‍ ഏറ്റെടുക്കുന്നവര്‍ ജനുവരി 14 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കി ജില്ലാ കളക്ടര്‍ മുമ്പാകെയോ കളക്ടര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ മുമ്പാകെയോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കണം. താല്‍പ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും ഡിസംബര്‍ 29 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി തഹസില്‍ദാര്‍, പീരുമേട് എന്ന വിലാസത്തില്‍ മുദ്രവെച്ച കവറില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869 232077.