ലോകശൗചാലയ ദിനത്തോടനുബന്ധിച്ച് നഗരസഭകളില്‍ നടക്കുന്ന ക്ലീന്‍ ടോയ്ലറ്റ് ക്യാമ്പിയിനിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. മാലിന്യമുക്ത നവ കേരളം ക്യാമ്പിയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തിലാണ് ക്ലീന്‍ ടോയ്ലറ്റ് ക്യാമ്പിയിന്‍ നടത്തുന്നത്. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ഡോണ്‍ ബോസ്‌കോ കോളേജിലെ എം.എസ്. ഡബ്ല്യു വിദ്യാര്‍ത്ഥികളാണ് ഫ്‌ലാഷ് മോബ് അവതരിപ്പിക്കുന്നത്.

പൊതു ശുചിമുറികള്‍ വൃത്തിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്നതാണ് ഫ്‌ലാഷ് മോബിന്റെ പ്രമേയം. ക്യാമ്പിയിനിന്റെ ഭാഗമായി നഗരസഭ പരിധിയിലെ പൊതു ശൗചാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്റ്, ടൂറിസ്റ്റ് സ്റ്റേഷന്‍, മാര്‍ക്കറ്റ്, ആശുപത്രി എന്നിവിടങ്ങളിലെ ശൗചാലയങ്ങള്‍ പരിശോധിച്ച് അറ്റകുറ്റപ്പണി, പരിപാലനം, സൗന്ദര്യവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ക്യാമ്പിയിന്‍ 25 വരെ തുടരും.ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ . ഇ സി )റഹീം ഫൈസല്‍, പ്രോഗാം ഓഫീസര്‍ കെ.അനൂപ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.ഡബ്ല്യു ) കെ.ബി നിധി കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.