ആലപ്പുഴ:ദേശീയ വിര വിമുക്തി ദിനം ജില്ലാതല ഉദ്ഘാടനം ഒക്‌ടോബർ 25 ഉച്ചയക്ക് 1.30ന് മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിൽ അരൂർ എം.എൽ.എ അഡ്വ.എ.എം.ആരിഫ് ഉദ്ഘാടനം ചെയ്യും, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് അധ്യക്ഷം വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ മുഖ്യ പ്രഭാഷണം നിർവഹിക്കും.ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.ടി.മാത്യു ദിനാചരണ സന്ദേശം നൽകും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് പ്രതിജ്ഞ ചൊല്ലി കൊടുക്കും. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ കെ.ആർ. രാധാകൃഷ്ണൻ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്തംഗം സിന്ധു വിനു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ മേഘ വേണു, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു മഹേശൻ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ കെ.ആർ വിജയകുമാരി, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.സി.ജയകുമാർ, ജില്ല മാസ് മീഡിയ ഓഫീസർ പി.എസ്. സുജ തുടങ്ങിയവർ പങ്കെടുക്കും.