തരിയോട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള ഓക്സോ മീറ്റ് നടത്തി. തരിയോട് ജി എൽ പി സ്കൂളിൽ നടന്ന മീറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങൾ അല്ലാത്ത 18നും 40 വയസ്സ് വരെ പ്രായമുള്ള വനിതകൾക്കായി പുതിയ തൊഴിൽ മേഖലയെ പരിചയപ്പെടുത്തുക, ഉപജീവനമാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സോ മീറ്റ് നടത്തിയത്.

സിഡിഎസ് ചെയർപേഴ്സൺ രാധാ മണിയൻ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ജെസ്സി തോമസ്, എം ഇ കൺവീനർ ഗിരിജ സത്യൻ, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ വിൻസി ബിജു, പുഷ്പ പ്രഭാകരൻ, ശോഭ രാരപ്പൻ, എം ഇ സി നീതു തുടങ്ങിയവർ സംസാരിച്ചു.