തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക വികസനം ലക്ഷ്യമിട്ടുകൊണ്ടും അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിൻ്റെ ഭാഗമായുമാണ് പരിപാടി നടത്തിയത്. സ്പോർട്സ് സമ്മിറ്റ് തരിയോട് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ പുഷ്പ മനോജ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ ഡി ജോൺ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, ബീന റോബിൻസൺ, സിബിൽ എഡ്‌വേർഡ്, കെ എൻ ഗോപിനാഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക, സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത് തുടങ്ങിയവർ സംസാരിച്ചു.