സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് പേരൂർക്കട ഫാക്ടറിയിൽ ഓൺ-സൈറ്റ് മോക് ഡ്രിൽ നടത്തും. നാളെ  രാത്രി 9 ന് മോക് ഡ്രിൽ ആരംഭിക്കും. ഫയർഫോഴ്‌സ്, കേരള പോലീസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെയും സമീപപ്രദേശത്തെ ആശുപത്രികളുടെയും സഹകരണത്തോടെ ഫാക്ടറിയിലെ എൽഎൻജി സ്റ്റോറേജിലാണ് ഓൺ-സൈറ്റ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്.