കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനമനുസരിച്ച് ക്ലർക്ക്- കം- കാഷ്യർ (കാറ്റഗറി നമ്പർ: 20/2023), ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ: 22/2023) എന്നീ തസ്തികകളിലേയ്ക്കുള്ള ഒ.എം.ആർ പരീക്ഷ 2024 ജനുവരി 14, ഞായർ, രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപരും ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. തസ്തികകളുടെ ഒ.എം.ആർ പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാരായ
(40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർത്ഥികൾക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിയ്ക്ക് ഏഴ് ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ ഇമെയിൽ മുഖാന്തിരം അറിയിക്കേണ്ടതാണ്.

പരീക്ഷയുടെ ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനൊപ്പം(JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION) ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ മാത്രമേ സ്ക്രൈബിനെ അനുവദിക്കുന്നതിനു വേണ്ടി പിരഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് കെ.ഡി.ആർ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.