കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ മൂന്ന് മാസത്തേക്ക് അദാലത്ത് നടത്തുന്നു. നാളിതുവരെയുള്ള പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കി കുടിശിക അടയ്ക്കാം. 24 മാസത്തിലധികം കുടിശ്ശിക വരുത്തി അംഗത്വം മുടങ്ങിക്കിടക്കുന്നവർക്കും അംഗത്വ പുനഃസ്ഥാപന അപേക്ഷ നൽകാതെ തന്നെ ജില്ലാ ഓഫീസിൽ നേരിട്ട് കുടിശിക അടയ്ക്കാം. ഓൺലൈൻ പേയ്മെന്റ് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കുന്നതിനായി എല്ലാ അംഗങ്ങളും അസൽ ക്ഷേമനിധി പാസ്ബുക്ക്, അംഗത്വ കാർഡ്, ആധാർകാർഡ് പകർപ്പ്, ബാങ്ക് അക്കൗണ്ട് വിശദാംശം സഹിതം ജില്ലാ ഓഫീസിൽ ഹാജരാക്കണം.