തടസരഹിതമായി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമാക്കി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചു. ഇ എസ് ഐ -ഇ പി എഫ് എന്നി വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജീവിത സായാഹ്നത്തില്‍ ലഭിക്കുന്ന പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ സുരക്ഷാപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷനുമായി ബന്ധപ്പെട്ട് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിധി ആപ്‌കേ നികത്ത് 2.0 വഴി പരാതികള്‍ സ്വീകരിച്ചു. ഒട്ടേറ എണ്ണത്തിന് തത്സമയ പരിഹാരമായി. കാലതാമസം ഒഴിവാക്കുന്നതിനായി പ്രതിമാസ അദാലത്തുകളും നടത്തിവരുന്നു. റീജിയണല്‍ പി എഫ് കമ്മീഷണര്‍ പി പ്രണവ്, ഇ എസ് ഐ സി ഡെപ്യുട്ടി ഡയറക്ടര്‍ പി ബി ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
