വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഗലാദ്’ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ വാത്സല്യയുടെ കീഴില്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തുന്നത്.
ജീവിത നൈപുണി, ബാലാവകാശ സംവിധാനങ്ങള്‍, നിയമങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍, ഹൃസ്വചിത്ര പ്രദര്‍ശനം, നാടകം, ചിത്രരചന, ക്ലേമോഡലിംഗ് എന്നിവയില്‍ വര്‍ക്ക് ഷോപ്പുകള്‍, യോഗ പരിശീലനം, പാനല്‍ ചര്‍ച്ച, കലാപരിപാടികള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
ക്യാമ്പ് ഡിസംബര്‍ 31 ന് അവസാനിക്കും. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്ബ് അധ്യക്ഷതവഹിച്ച പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ഇ ജോസ്, ജി.എം ആര്‍.എസ് ഹെഡ്മിസ്ട്രസ് വാസന്തി, സീനിയര്‍ സൂപ്രണ്ട് എം. ധനലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.