സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ 2018 ആഗസ്റ്റ് മാസം നടത്തിയ എച്ച്.ഡി.സി & ബി.എം ന്യൂ സ്‌കീം, ഓള്‍ഡ് സ്‌കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  തിരുവനന്തപുരം സഹകരണ പരിശീലന കോളേജിലെ ഗൗരീകൃഷ്ണ. ബി.വി (രജി നം. 83) ഒന്നാം റാങ്ക് നേടി, തൃശൂര്‍ സഹകരണ പരിശീലന കോളേജിലെ രേഷ്മ. എം.എം (രജി നം. 707) മീര ഹരിദാസ്. എ (രജി നം. 684) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.  കൂടുതല്‍ വിവരങ്ങള്‍ അതതു സഹകരണ പരിശീലന കോളേജുകളിലും www.kicmaasckerala.in വെബ്‌സൈറ്റിലും ലഭിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ കേന്ദ്ര പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.