വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സെന്റര്‍ ആയ ആക്കല്‍ വട്ടത്തില്‍ കടവില്‍ ടേക്ക് എ ബ്രേക്ക് നിര്‍മിക്കുന്നതിനായി നാട്ടുകാര്‍ പണം സ്വരൂപിച്ചു എട്ട് സെന്റ് സ്ഥലം വാങ്ങി ഗ്രാമ പഞ്ചായത്തിന് നല്‍കി. പഞ്ചായത്ത് ഈ സ്ഥലത്ത് ബഹുവര്‍ഷ പദ്ധതിയായി 30 ലക്ഷം രൂപ ചിലവില്‍ ടേക്ക് എ ബ്രേക്ക് നിര്‍മിക്കും
പ്രകൃതി സൗന്ദര്യം കൊണ്ട് നിരവധി സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാണ് വട്ടത്തില്‍ കടവ്. .വസ്തുവിന്റെ പ്രമാണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സറിന് കൈമാറി.
