മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ‘താരകങ്ങള്‍’ എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പാടിച്ചിറ സെന്റ് തോമസ് എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലി ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
വിവിധ കലാ-കായിക പരിപാടികളില്‍ ബഡ്‌സ് റിഹാബിലിറ്റേഷനിലെ വിദ്യാര്‍ത്ഥികളും പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളും പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷിനു കച്ചിറയില്‍, ഷൈജു പഞ്ഞിത്തോപ്പില്‍, ജിസ്‌റ മുനീര്‍, ജനപ്രതിനിധികള്‍, ഐ.സി.ഡി.എസ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.