പൊതുവിദ്യാഭ്യാസ വകുപ്പിൽ 2024 വർഷത്തിലെ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള (അക്കാദമിക്/മിനിസ്റ്റീരിയൽ) ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിലേയ്ക്കായി 2020 ജനുവരി ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുള്ള മുന്ന് വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ 2020 ജനുവരി ഒന്ന് മുതൽ 2021 ഡിസംബഡർ 31 വരെയുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട് മാന്വലായും, 2022 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെയുള്ളകോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ഓൺലൈൻ (സ്‌കോർ) മുഖേനയും ജനുവരി 12ന് വൈകിട്ട് നാലിന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെകാര്യാലയത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.education.kerala.gov.in.