ട്രാൻസ്ജെൻഡർ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കോളജ് വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായുള്ളവർക്ക് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ട്രാനസ്ജെൻഡർ വ്യക്തികൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ, അവരുടെ അവകാശങ്ങൾ എന്നിവ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ലക്ഷ്യം വച്ചാണ് ഇത്തരത്തിൽ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നത്.

കോളജ് വിദ്യാർഥികളുടെ വിഭാഗത്തിൽ കേരളത്തിലുള്ള അംഗീകൃത കോളജുകൾക്കും, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വ്യക്തിഗതമായോ / ഗ്രൂപ്പായോ ഷോർട്ട്ഫിലിം തയ്യാറാക്കി മത്സരത്തിന് അയക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന മികച്ച ഷോർട്ട്ഫിലിമുകൾക്ക് യഥാക്രമം 15000, 10000, 5000 എന്നിങ്ങനെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.

എൻട്രികൾ അയക്കേണ്ട അവസാന തീയതി ജനുവരി 20 വൈകിട്ട് 5 മണി. എൻട്രികൾ tgsjdshortfilm@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ ലഭ്യമാക്കേണ്ടതാണ്. പ്രസ്തുത മത്സരവുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ, നിബന്ധനകൾ എന്നിവ അടങ്ങിയ വിശദ നോട്ടിഫിക്കേഷൻ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിൽ (www.sjd.kerala.gov.in)ലഭ്യമാണ്.