ജില്ലയിലെ വിവിധയിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഇടുക്കി ജില്ലയ്ക്ക് പുതുതായി അനുവദിച്ച മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ പര്യടനം പുതുവര്‍ഷ ദിനത്തില്‍ തൊടുപുഴയില്‍ നിന്ന് ആരംഭിച്ചു.

ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചവരെ തൊടുപുഴയിലായിരിക്കും വാഹനം സഞ്ചരിക്കുക. 8 മുതല്‍ 15 വരെ പീരുമേട് , 16 മുതല്‍ 20 വരെ ഉടുമ്പന്‍ചോല , 22 മുതല്‍ 27 വരെ ഇടുക്കി , 29 മുതല്‍ 31 വരെ ദേവികുളം എന്നിവിടങ്ങളില്‍ വാഹനം എത്തും . ഇവിടെ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ തികച്ചും സൗജന്യമായി പരിശോധനയ്ക്ക് വിധേയമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 220066.