തലശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ വേങ്ങാട് പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് 2012, 2020, 2022 വര്‍ഷങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ജനുവരി അഞ്ച്, ആറ്, എട്ട്, ഒമ്പത്, 10, 11 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ നടക്കും. രാവിലെ 9.30 മുതലാണ് അഭിമുഖം. അഞ്ച് മുതല്‍ 10-ാം തീയതി വരെ വര്‍ക്കര്‍ അഭിമുഖവും 11ന് ഹെല്‍പ്പര്‍ അഭിമുഖവുമാണ് നടക്കുക. അഭിമുഖത്തിനുള്ള കത്ത് തപാലില്‍ ലഭിക്കാത്തവര്‍ പിണറായിയിലുള്ള ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04902 383254, 9567987118.
