കോഴിക്കോട് ജില്ലാ ക്ഷീരകർഷകസംഗമത്തിന് തുടക്കം കുറിച്ച് വിളംബരജാഥ സംഘടിപ്പിച്ചു. ആവള മാനവയിൽ നിന്നും ആരംഭിച്ച വിളംബരജാഥയിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്ത്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ഉദ്യോഗസ്ഥർ, കർഷകപ്രതിനിധികൾ തുടങ്ങിയവർ അണിചേർന്നു. മുത്തുക്കുടകൾ, ശിങ്കാരിമേളം, ഫ്ലാഷ് മോബ് എന്നിവയുടെ അകമ്പടിയോടു കൂടിയുള്ള വർണ്ണശബളമായ ഘോഷയാത്ര മഠത്തിൽമുക്കിൽ സമാപിച്ചു.