കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് കമ്പനി ലിമിറ്റഡ്(കേരള ചിക്കന്‍) ജില്ലയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദവും രണ്ട് വര്‍ഷത്തെ മാര്‍ക്കറ്റിങ് പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍നിന്ന് എം.ബി.എ(മാര്‍ക്കറ്റിങ്) ആണ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവിന് യോഗ്യത.
ലിഫ്റ്റിങ് സൂപ്പര്‍വൈസറിന് പ്ലസ് ടു ആണ് യോഗ്യത. പൗള്‍ട്ടറി മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 30. നിലവില്‍ കെ.ബി.എഫ്.പി.സി.എല്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായി മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്നവരെ പരിഗണിക്കില്ല. അപേക്ഷ ഫോറവും വിവരങ്ങളും keralachicken.org.in ല്‍ ലഭിക്കും. അപേക്ഷ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 എന്ന വിലാസത്തില്‍ ജനുവരി 10 നകം നല്‍കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.