ഗസ്റ്റ് അധ്യാപക നിയമനം
മേപ്പാടി പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചില്‍ ലക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിംഗ് ബിരുദവും ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 10 ന് രാവിലെ 11 ന് താഞ്ഞിലോട് മേപ്പാടി പോളിടെക്‌നിക് കോളേജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി മത്സര പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും എത്തണം. ഫോണ്‍: 04936 282095, 9400006454.
ആശ വര്‍ക്കര്‍ നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആശാ വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി 17 ന് രാവിലെ 11 ന് യോഗത്യ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9947657005.