ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച സര്‍വ്വീസ് സ്റ്റോറി-അനുഭവക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജീവനക്കാരുടെ വിഭാഗത്തില്‍ ജിഎസ്ടി പ്രിവന്റീവ് ഓഫീസര്‍ പി വി സുകുമാരനും അധ്യാപകരുടെ വിഭാഗത്തില്‍ എരുവേശ്ശി ഗവ. യുപി സ്‌കൂള്‍ അധ്യാപിക കെ എം സരസ്വതിയും ഒന്നാം സ്ഥാനം നേടി.

ജീവനക്കാരുടെ വിഭാഗത്തില്‍ കീഴല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ബാബുരാജന്‍ അയ്യല്ലൂര്‍ രണ്ടാം സ്ഥാനവും കണ്ണാടിവെളിച്ചം എഫ്എച്ച്സിയിലെ നഴ്സിങ്ങ് ഓഫീസര്‍ ടി പ്രസന്നകുമാരി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. അധ്യാപകരുടെ വിഭാഗത്തില്‍ ചേടിച്ചേരി ദേശമിത്രം യുപി സ്‌കൂളിലെ ഒ സി ബേബി ലത രണ്ടാം സ്ഥാനത്തിന് അര്‍ഹയായി.