കലോത്സവ നാളുകളില്‍ ജില്ലയിലെത്തുന്നവര്‍ക്ക് യാത്രാക്ലേശം ഒഴിവാക്കാന്‍ ക്യു ആര്‍ കോഡ് ‘വഴികാട്ടും’. വിവിധ ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്ക് വേദികളിലേക്കും പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്കും എത്തിച്ചേരാന്‍ സംവിധാനം പ്രയോജനകരമാകും.
നഗരത്തില്‍ ഒരുക്കിയ 24 വേദികളിലേക്കും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുള്ള വഴി ക്യു ആര്‍ കോഡ് വഴി ലഭ്യമാകും.

പ്രോഗ്രാം കമ്മിറ്റിയും ലോ ആന്റ് ഓര്‍ഡര്‍ കമ്മിറ്റിയും ചേര്‍ന്നാണ് തയ്യാറാക്കിയത്. കൈറ്റിന്റെ സാങ്കേതികസഹായം വിനിയോഗിച്ചു. നോട്ടീസില്‍ ക്യു ആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്;വേദികള്‍ക്ക് സമീപമുള്ള ബോര്‍ഡുകളിലും. മാധ്യമങ്ങള്‍ വഴിയുമുണ്ട് പ്രചാരണം. ക്യൂ ആര്‍ കോഡ് സ്മാര്‍ട് ഫോണില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സ്‌കൂളിന്റെ പേരോട് കൂടി വേദികള്‍, വേദി നമ്പര്‍, പാര്‍ക്കിങ് സൗകര്യം എന്നിവയുടെ മാപ്പും വഴിയും ലഭ്യമാകും. ലൈവ് ലൊക്കേഷന്‍ സംവിധാനംവഴി എളുപ്പത്തില്‍ സ്ഥലം കണ്ടെത്താം.