കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി കൈറ്റ് വിക്ടേഴ്‌സിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള 300 എപ്പിസോഡുകൾ സംപ്രേഷണം ആരംഭിക്കുന്നു. ജനുവരി 15 തിങ്കൾ മുതൽ എല്ലാ ദിവസവും രാത്രി 8 നാണ്…

മാലിന്യമുക്ത കേരളത്തിന് പുതുമാതൃക സൃഷ്ടിക്കുകയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം.പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് മേള നടത്തിയത്. ഹരിതചട്ടകമ്മിറ്റിയും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്നാണ് നേതൃത്വം നല്‍കിയത്.പൂര്‍ണമായും 'ക്ലീന്‍' ആയിരുന്നു വേദികളും പരിസരവുമെല്ലാം. ഹരിതചട്ട പാലനത്തിനായി വൊളന്റിയേഴ്‌സിനും…

സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ആശ്രാമം നീലാംബരി യദുകൃഷ്‌ണൻ സ്മൃതിയിലെ സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'ചലച്ചിത്ര വിശേഷം', സംവാദ സദസ്സ് ജനകീയ പങ്കാളിത്തത്താലും വിഷയാവതരണത്താലും ശ്രദ്ധേയമായി. ഉദ്ഘാടനം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ…

കലോത്സവ വിജയികള്‍ക്ക് പകലിരവുകള്‍ നീളുന്ന സമ്മാനങ്ങളായി ട്രോഫിവിതരണം. ആദ്യ മൂന്നുദിവസം വിതരണം ചെയ്തത് 6300 ട്രോഫികള്‍. ഉദ്ഘാടനദിനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദ്യ മത്സരവിജയികള്‍ക്കുള്ള ട്രോഫികള്‍…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആശ്രാമം മൈതാനത്തെ പ്രധാന വേദിയിലുടനീളം സേവനത്തിന്റെ വേറിട്ട കാഴ്ചകള്‍ സമ്മാനിക്കുകയാണ് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്. രാവിലെ ഒമ്പതിന് തുടങ്ങി 12 മണിക്കൂറാണ് ഇവര്‍ സേവനരംഗത്തുള്ളത്. കലോത്സവ കമ്മിറ്റിയുടെ ലോ ആന്റ്…

സംസ്ഥാന സ്‌കൂൾ കലോത്സവ മത്സരങ്ങൾ പുരോഗമിക്കവെ കൊടും ചൂടിലും തളരാതെ കർമനിരതരാണ് കുട്ടി പോലീസ് സംഘം. കലോത്സവ വേദികളിലും പരിസരത്തും മതിയായ സുരക്ഷയും ഇതരസജ്ജീകരണങ്ങളും ഒരുക്കുന്നതിനായി 34 സ്‌കൂളുകളിൽ നിന്നായി പ്രത്യേകം പരിശീലനം ലഭിച്ച…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍, വൈകാരിക വെല്ലുവിളികള്‍ എന്നിവ ലഘൂകരിച്ച് സധൈര്യം മത്സരങ്ങളില്‍ പങ്കാളികളാകാന്‍ പ്രാപ്തരാക്കി വനിത-ശിശുവികസന വകുപ്പ്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കലോത്സവത്തിനോടനുബന്ധിച്ച് വിവിധ ശിശുസംരക്ഷണ…

സംസ്ഥാന സ്‌കൂള്‍ കലോത്സവവേദികളിലും പരിസരങ്ങളിലും ലഹരിവസ്തുക്കള്‍ക്ക് ‘നോ എന്‍ട്രി’; നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്. ലഹരിയുടെ ഉപയോഗത്തിനും വില്പ്പനയ്ക്കും ഏര്‍പ്പെടുത്തിയ കര്‍ശന നിരോധനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ സുശക്തസംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മഫ്തിയില്‍ ഉള്‍പ്പടെ പ്രത്യേകപരിശീലനം ലഭിച്ചവര്‍…

1957 ജനുവരി 26 ന് സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ കലോത്സവം എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തിയപ്പോള്‍ 13 ഇനങ്ങളിലായി മത്സരിച്ചത് 400 കുട്ടികള്‍ ആയിരുന്നു. അതില്‍ 60 പെണ്‍കുട്ടികള്‍. ഇന്ന് 239 ഇനങ്ങളിലായി 14,000…

മത്സരങ്ങളുടെ സമയക്രമം ഉറപ്പാക്കുന്നതുമുതല്‍ ആഹാരത്തിന്റെ ഗുണനിലവാര പരിശോധനവരെ നീളുന്ന ‘ചിട്ടകള്‍’ പാലിക്കുന്നുവെന്നുറപ്പാക്കാന്‍ മുഴുവന്‍സമയ സാന്നിധ്യമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാവിലെ പ്രധാനവേദയില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം എത്തി. മത്സരാര്‍ഥികള്‍…