സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആശ്രാമം മൈതാനത്തെ പ്രധാന വേദിയിലുടനീളം സേവനത്തിന്റെ വേറിട്ട കാഴ്ചകള്‍ സമ്മാനിക്കുകയാണ് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്. രാവിലെ ഒമ്പതിന് തുടങ്ങി 12 മണിക്കൂറാണ് ഇവര്‍ സേവനരംഗത്തുള്ളത്. കലോത്സവ കമ്മിറ്റിയുടെ ലോ ആന്റ് ഓര്‍ഡര്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍, സ്വാഗതകമ്മിറ്റി, ഭക്ഷണപുര എന്നിവിടങ്ങളില്‍ സഹായത്തിന്റെ കരങ്ങളുമായി അണിചേര്‍ന്നു.

ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വഴികാട്ടിയായി. ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നു. സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ അസോസിയേഷന്റെ പരിധിയിലുള്ള ലോക്കല്‍ അസോസിയേഷനുകളിലെ കുട്ടികളെയാണ് ഓരോ ദിവസവും നിയോഗിച്ചിരിക്കുന്നത്.

രാജ്യാന്തരതലത്തില്‍ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് നടത്തിയ സാമൂഹിക സേവനത്തിന്റെ ചിത്രപ്രദര്‍ശനവും പവലിയനിലുണ്ട്.പാവപ്പെട്ട 100 കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന ‘സ്നേഹഭവനം’ പദ്ധതിയുടെ ചിത്രങ്ങളുമുണ്ട്.