സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായ സംസ്‌കൃതോത്സവത്തോടനുബന്ധിച്ച് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്‌കൃത സെമിനാറും പണ്ഡിതസമാദരണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം. മുകേഷ് എം എല്‍ എ അധ്യക്ഷനായി.
ഡോ. ജി സഹദേവന്‍, ഡോ. വി സുരേന്ദ്രന്‍ ഇടയ്ക്കിടത്ത്, ഡോ.പ്രസാദ് പി.എന്‍ എന്നിവരെ ആദരിച്ചു. എ ഡി ജി ഇ ജനറല്‍ സി എന്‍ സന്തോഷ്, സംസ്‌കൃതം സ്‌പെഷ്യല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് സുനില്‍കുമാര്‍ കെ പി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ ഷാജി, കൊല്ലം ഡി ഇ ഒ ഷാജി എസ്, പുനലൂര്‍ ഡിഇഒ മിനി എല്‍, കൊട്ടാരക്കര ഡി ഇ ഒ ഷീലാകുമാരി അമ്മ, സി പി സനല്‍ചന്ദ്രന്‍, പത്മനാഭന്‍ ഗുരുവായൂര്‍, എസ് ശ്രീകുമാര്‍, ഡോ വിപിന്‍ തോമസ്, കെ വി ബിജു, വി ജെ ശ്രീകുമാര്‍, കിഷോര്‍ ടി, എസ് ശ്രീജു തുടങ്ങിയവര്‍ പങ്കെടുത്തു.
അനുബന്ധമായി നടത്തിയ സെമിനാറില്‍ കൊച്ചി അമൃത വിശ്വവിദ്യാപീഠം ഫാക്കല്‍റ്റി വി ജ്യോതിഷ്മയി, തിരുവനന്തപുരം സംസ്‌കൃത കോളേജ് അസി. പ്രൊഫസര്‍ ഡോ. ജയകൃഷ്ണന്‍ നമ്പൂതിരി, ടി കെ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു