വയനാട് സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരണ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന പദ്ധതിയാണ് വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി. യോഗത്തില്‍ പദ്ധതിയുടെ പുതുക്കിയ പ്രവര്‍ത്തന കലണ്ടര്‍, പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ഉപപദ്ധതി രൂപീകരിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, ഐ.റ്റി.ഡി.പി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ എന്‍.ജെ റെജി, വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് ജിന്‍സി മാത്യു, ഡയറ്റ് സീനിയര്‍ ലക്ചര്‍ ഡോ. മനോജ് കുമാര്‍, സ്റ്റാഫ് പി.വി.ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.