മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി. ആലത്തൂര്‍ സ്വാതി ജങ്ഷന്‍ ദേശീയപാതക്ക് സമീപം ആയുര്‍കുളത്തിനരികിലാണ് പഞ്ചായത്ത്തല സ്‌നേഹാരാമം ഒരുക്കുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പാതയോരങ്ങള്‍ സുന്ദരമാക്കുന്നതിന്റെ ഭാഗമായി ആലത്തൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസും ആലത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് സ്‌നേഹാരാമം ഒരുക്കുന്നത്.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. ആലത്തൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബി. പ്രസാദന്‍, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവയ്ക്കല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. കുമാരി, പി.ടി.എ പ്രസിഡന്റ് യു. ഫാറൂഖ്, വാര്‍ഡ് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.എന്‍ ശ്യാം, പ്രോഗ്രാം ഓഫീസര്‍ എം. രമ തുടങ്ങിയവര്‍ പങ്കെടുത്തു.