പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലെപ്മെന്റ് (KIED), 5 ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി (Growth Pulse)സംഘടിപ്പിക്കുന്നു. 2023 ജനുവരി 16 മുതൽ 20 വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തിപരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. Marketing Strategies, Financial Management, GST & Taxation, Operational Excellence, Sales Process &Team Management തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3,540 രൂപ ആണ് പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ) സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്.
പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ KIED ന്റെ വെബ്‌സൈറ്റ് ആയ http://kied.info/training-calender/ ൽ ഓൺലൈനായി January 12ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890 / 2550322 / 7012376994.