കാരൂർ കുണ്ടേപ്പാടം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം.
ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, വാർഡ് മെമ്പർ യു കെ പ്രഭാകരൻ, മാള ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, ആളൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ധിപിൻ, പാപ്പച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിന്നി തോട്ടാപ്പിള്ളി, കെ വി രാജു, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.