ജില്ലാതല ആധാര്‍ എന്റോള്‍മെന്റ് കമ്മിറ്റി മീറ്റിങ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.പൊതു ജനങ്ങള്‍ ആധാര്‍ രജിസ്ട്രേഷനും കൃത്യമായ ഇടവേളകളില്‍ ബിയോമെട്രിക് വിവരങ്ങള്‍ ചേര്‍ക്കുന്നു എന്നും ഉറപ്പാക്കാന്‍ ഐ പി പി ബി സ്‌കൂള്‍-അങ്കണവാടി എന്നിവ കേന്ദ്രീകരിച്ചു ക്യാമ്പുകള്‍ നടത്തണം. എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. http://bhuvan-app3.nrc.gov.in/aadhaar എന്ന പോര്‍ട്ടല്‍ വഴി ജങ്ങള്‍ക്ക് പിന്‍കോഡ് അടിസ്ഥാനത്തില്‍ തൊട്ടടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും. സബ് കലക്ടര്‍ മുകുന്ദ് ഠാകൂര്‍, ഐ പി പി ബി ബ്രാഞ്ച് മാനേജര്‍ ജെ ഷൈമോന്‍, എ ഡി എം തുടങ്ങിയവര്‍ പങ്കെടുത്തു.
