സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു. പൊലീസ് സഭാഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ചും വിവിധ തൊഴില്‍ സാധ്യതകളെക്കുറിച്ചും ബോധവല്‍ക്കരിക്കുക, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഡോ. ശ്യാമ എസ് പ്രഭ, പരിയാരം മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം ഡോക്ടര്‍ പി ജയശ്രീ, അഡ്വ. ഹംസക്കുട്ടി, സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ വിജേഷ് വി ജയരാജ്, കേരള നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ജി പി സൗമ്യയും എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം വി എം സാജിദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ (ഇന്‍ ചാര്‍ജ്ജ്) ഡോ. രജന ശ്രീധരന്‍, ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം എമി ഷിറോണ്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി കെ നാസ്സര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.