കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി പൈതൃകഗ്രാമത്തിലെ തെരുവുകളും ആകര്‍ഷണങ്ങളും ക്ഷേത്രങ്ങളും പ്രധാനറോഡുകളിലേക്കുള്ള പ്രവേശന മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയുള്ള ഭൂപടം തയ്യാറാക്കല്‍ മത്സരത്തില്‍ തേങ്കുറിശ്ശി സ്വദേശിനി കെ.എസ് ഭാവന വിജയിയായി. 10,000 രൂപയാണ് സമ്മാനം. കുന്നത്തൂര്‍മേട് സ്വദേശി അര്‍ജുന്‍ മരോളിക്ക് പ്രോത്സാഹന സമ്മാനമായി 3,000 രൂപ നല്‍കും. എട്ട് പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ജനുവരി 23 ന് മലമ്പുഴ ഉദ്യാനത്തില്‍ നടക്കുന്ന ഫ്ളവര്‍ ഷോയുടെ ഉദ്ഘാടനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.