ക്ലൈമറ്റ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് സൗത്ത് ഏഷ്യയുടെയും കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സിന്റെയും സഹകരണത്തോടെ കില സംഘടിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോര്ട്ടിംഗിനെക്കുറിച്ചുള് ള മാധ്യമ ശില്‍പശാല നവംബര്‍ 15, 16 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ഒക്‌ടോബര്‍ 29 വരെ ശില്‍പശാലയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 20 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. info@kila.ac.in എന്ന ഇ മെയില്‍ വിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ക്ക് amalsiddique@kila.ac.in എന്ന ഇ മെയിലില്‍ ബന്ധപ്പെടണം.
