വിക്ടോറിയ ആശുപത്രിയില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ് തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: സ്റ്റാഫ് നഴ്സ്- പ്ലസ് ടു/തത്തുല്യം,. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം/ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – പ്ലസ് ടു/തത്തുല്യം, ഡി സി എ/ പി ജി ഡി സി എ,. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം. പ്രായപരിധി 40 . പ്രവൃത്തിപരിചയം ഒരു വര്‍ഷം (അഭികാമ്യം). ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം (ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖസഹിതം ജനുവരി 20 വൈകിട്ട് നാലിനകം അപേക്ഷിക്കണം. ഫോണ്‍ 0474 2752700.